ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ പൈനാപ്പിളില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്
പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായ വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പൈനാപ്പിളില്‍ കാണപ്പെടുന്ന ബ്രോമെലിന് സ്വാഭാവിക ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി …