nctv news pudukkad

nctv news logo
nctv news logo

Kerala news

electricity

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയര്‍ന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.

covid update

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്: പ്രതിദിന രോഗബാധ 11000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. 

climate change

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത

 മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റര്‍

യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. എല്ലാവര്‍ക്കും എന്‍സിടിവി ചാനലിന്റെ ഈസ്റ്റര്‍ ആശംസകള്‍.

climate

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജില്ലയില്‍ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ചൂട് കൂടുന്നു. താപസൂചിക 55ന് മുകളില്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ പഠന വകുപ്പ് അറിയിച്ചു.

laptop distribution

മുരിയാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എസ്‌സി കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുമായി ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്‍, രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി റെജി പോള്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. 8 ലക്ഷം രൂപ ചെലവഴിച്ച് 30 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം നടത്തിയത്. 

commercial gas rate increased

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ  ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.   

covid updates

 രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു

24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോൺ വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നൽകി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ  കൊവി‍ഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി …

 രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു Read More »

minimum mage for class 1

ഒന്നാം ക്ലാസിന് 5 വയസ്സു തന്നെ; സ്കൂൾ പ്രവേശന പ്രായം ആറാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കില്ല

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം വരുന്ന വർഷവും അഞ്ചാം വയസ്സിൽ തന്നെ. പ്രവേശന പ്രായം ആറാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറാം വയസ്സാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇത്തവണയും നടപ്പായില്ല.

innocent funeral

ഇന്നസെന്റിന് വിട നല്‍കി നാട്‌

ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.

innocent passed away

ഇനിയില്ല ആ നിറചിരി

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വൈകീട്ട് 3 മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്റ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് …

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു Read More »

aacident ex mla

ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

cow

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നും മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും അത്യുഷ്ണത്തിൽ നിന്ന് രക്ഷിക്കുന്നതിന്ശുദ്ധമായ തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം. വായു സഞ്ചാരമുള്ള തൊഴുത്തും …

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് Read More »

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തം

ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്ത്രി പരത്തി. ഉണങ്ങിനിന്ന പുല്ലിന് തീപിടിച്ചതോടെ അതിവേഗം തീപടരുകയായിരുന്നു. അഗ്നിശമനസേന എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തീയണച്ചു.

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗസമത്വം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്യുന്നു. ഈ റാലി നടന്ന് ഒരു വര്‍ഷത്തിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് …

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു Read More »

sslc exam date announced

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24 വരെ നടക്കും. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ.

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തൃക്കൂര്‍ രംഗയ്യ റോഡില്‍ എസ് സി കോളനിയയ്ക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.