nctv news pudukkad

RAIN

മഴ മാറിനിന്നു, ചൂട് കൂടി; കേരളത്തിൽ കാലവർഷക്കുറവ് 25%

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1837.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. 52 ശതമാനമാണ് ഇവിടെ മഴ കുറഞ്ഞത്. ഇടുക്കിയിൽ 46 ശതമാനവും മഴക്കുറവുണ്ടായി. അതേസമയം കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കാര്യമായ മഴക്കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ …

മഴ മാറിനിന്നു, ചൂട് കൂടി; കേരളത്തിൽ കാലവർഷക്കുറവ് 25% Read More »

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ മഴക്കെടുതി രൂക്ഷമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് 24-കാരനായ ജോസഫിൻ ജോണിക്കും ജീവൻ നഷ്ടമായി. പത്തനംതിട്ട …

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം Read More »

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ജൂണ്‍ 7 …

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം! Read More »