മഠത്തിച്ചിറ മതിക്കുന്ന് പാടശേഖരസമിതിയുടെ സഹകരണത്താല്‍ 3 ഏക്കറോളമുള്ള തരിശ് ഭൂമിയിലാണ് നെല്‍കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ ജിഷ ഡേവീസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, കെ.കെ. സലീഷ്, കൃഷി ഓഫീസര്‍ ദീപ ജോണി, കൃഷി അസിസ്റ്റന്റ് ദിവ്യ, പാടശേഖരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ തരിശ്ഭൂമി നെല്‍കൃഷിക്ക് ഉപയുക്തമാക്കല്‍ പദ്ധതി പ്രകാരം മതിക്കുന്ന് പാടശേഖരത്തില്‍ ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടത്തി
