nctv news pudukkad

Kerala news

പി.ടി ഉഷ ഐ.ഒ.എ അധ്യക്ഷ

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി. ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍.നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ. 95 വർഷത്തെ ചരിത്രമുള്ള ഐ.ഒ.എയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും രാഷ്ട്രീയ ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എ പ്രസിഡന്റുമാരായത്. 1938 മുതൽ …

പി.ടി ഉഷ ഐ.ഒ.എ അധ്യക്ഷ Read More »

pudukad ksrtc

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്നുള്ള 4 ഏക്കര്‍ സ്ഥലത്ത് അധുനികവത്കരണത്തിന്റെ ഭാഗമായി മൊബിലിറ്റി ഹബ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട  സാധ്യത പഠനം പൂര്‍ത്തിയായി.  തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി, ഐഎഫ്‌സിയുമായി ചേര്‍ന്ന് ആരംഭിക്കുന്നതിനുള്ള കരാറിന്റെ കരട് തയ്യാറായി വരുന്നതായും മന്ത്രി അറിയിച്ചു. വിജിഎഫ് വ്യവസ്ഥയില്‍ തുക ലഭ്യമാകുന്നമുറക്ക് മൊബിലിറ്റി ഹബിന്റെ പ്രവര്‍ത്തനം …

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. Read More »

sslc exam date announced

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍

നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. …

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍ Read More »

west kodaly ambanoli road

കിഴക്കേ കോടാലി അമ്പനോളി റോഡ് നവീകരണം ആരംഭിച്ചു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജില്‍ സന്നിഹിതനായിരുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, പ്രളയാനന്തര നവീകരണത്തിന് നല്‍കിയ 10 ലക്ഷം രൂപയും ചെലവാക്കിയാണ് റോഡ് നവീകരിക്കുന്നത്.

thrissur commisioner

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി അങ്കിത് അശോകന്‍ ചുമതലയേറ്റു. 

അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ സി സേതു (ഡിസിആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു.

nctv news

പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു.

കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ചാണ് ചെളിയും മാലിന്യങ്ങളും ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് വീതികുറഞ്ഞ ബണ്ട് റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും ഇടമില്ലെന്നാണ് ആക്ഷേപം. തുലാവര്‍ഷം ശക്തിയായാല്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യവും ചെളിയും വീണ്ടും കനാലിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കനാല്‍ ശുചീകരണത്തിലെ അശ്രദ്ധമൂലം വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പുകള്‍ പൊട്ടുന്നതും പതിവായി. കനാലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും തകരാറിലായി കുടിവെള്ളം …

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു. Read More »

nctv-news

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം

അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ പോറ്റിവളര്‍ത്തുന്ന താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇവിടെ. തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  നാട്ടുകാര്‍ നട്ടം തിരിയുകയാണ്. അടുത്ത ദിവസങ്ങളിലായി കോമ്പാറക്കാരന്‍ ജോസ് ഭാര്യ സെലിന വളര്‍ത്തുന്ന 22  താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. പ്രദേശത്ത് താറാവിനെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ജോസ് പറയുന്നു. തെരുവുനായയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കൂട്ടമായി വന്ന് ഇവ ആക്രോശിക്കുന്നതും പതിവാണ്. ഇതിനെതിരെ അധികൃതര്‍ …

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം
Read More »

nctv news

നവംബര്‍ 1 കേരള പിറവി:

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. …

നവംബര്‍ 1 കേരള പിറവി: Read More »

കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ഊട്ട് ആശീര്‍വാദത്തിന് വികാരി ഫാ. ജോളി ചിറമ്മല്‍ കാര്‍മ്മികനായി. ആഘോഷമായ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കുത്തൂര്‍ കാര്‍മികനായി. ഫാ. സജി വട്ടക്കുഴി സഹകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ജപമാല മാസാചരണ സമാപനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോളി ചിറമ്മല്‍, പോള്‍ വട്ടക്കുഴി, ലിജോ തേക്കാനത്ത്, ജോവിന്‍സ് എക്കാടന്‍, ജോസ് കാവിട്ടി, പോള്‍ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി