nctv news pudukkad

VALPARAI ACCIDENT

വാൽപ്പാറ ദുരന്തത്തിൽ നടുക്കം തുടരുന്നു; ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു, മരണസംഖ്യ 10 ആയി

മലപ്പുറത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പത്തായി. ആരോഗ്യനിലയും ചികിത്സയും: അപകടത്തിന്റെ പശ്ചാത്തലം: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാനിരിക്കെ സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പാങ്ങ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല. നൗഷാദ് …

വാൽപ്പാറ ദുരന്തത്തിൽ നടുക്കം തുടരുന്നു; ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു, മരണസംഖ്യ 10 ആയി Read More »

ആ ചിരികൾ ഇനി ഫോട്ടോയിൽ മാത്രം; പഠിപ്പിച്ചു തീരാത്ത പാഠങ്ങൾ ബാക്കിയാക്കി അവർ മടങ്ങി!

സ്കൂൾ വരാന്തയിൽ ഒത്തുചേർന്ന് അവർ ചിരിച്ചുകൊണ്ട് പകർത്തിയ ആ ചിത്രം… 2024-25 അധ്യയന വർഷം അവസാനിക്കുമ്പോൾ സന്തോഷത്തോടെ എടുത്ത ആ ഫോട്ടോയിലുള്ള ആറുപേർ ഇന്ന് ജീവിക്കുന്ന ഓർമ്മയാണ്. അതിരപ്പള്ളിയും മലക്കപ്പാറയും കണ്ട് പൊള്ളാച്ചിയിലേക്ക് പോകവേയാണ് പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. KL 11 AM 7288 നമ്പറിലുള്ള ട്രാവലർ 300 അടി താഴ്ചയിലേക്ക് മറിതായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ …

ആ ചിരികൾ ഇനി ഫോട്ടോയിൽ മാത്രം; പഠിപ്പിച്ചു തീരാത്ത പാഠങ്ങൾ ബാക്കിയാക്കി അവർ മടങ്ങി! Read More »

അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട!

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വാൽപാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ ജന്മനാട്ടിലെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ പൊതുദർശനത്തിൽ പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും കാണാൻ വിങ്ങിപ്പൊട്ടി ജനം ഒഴുകിയെത്തുകയാണ്. അക്ഷരമുറ്റത്ത് പ്രിയപ്പെട്ടവർക്ക് വിടചൊല്ലുമ്പോൾ കണ്ണീർക്കടലായി മാറുകയാണ് മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമം. ഒരു നാടിന്റെ മുഴുവൻ വിങ്ങലാകുകയാണ് 12 വയസ്സുകാരൻ ഹിഷാം അടക്കം ആ ഒൻപത് പേരും. വാൽപാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് ആളുകൾ പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ് …

അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട! Read More »