കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം
പുതുക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ പുതുക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഊഴം ഉറപ്പാണെന്നും, വോട്ടര്‍മാര്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കാടിന്റെ സമഗ്രമായ വികസനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും കെ.കെ. രാമചന്ദ്രന്‍ …
