nctv news pudukkad

KERALA ASSEMBLY ELECTION 2026

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ

സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കൃത്യം 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഫല സൂചനകൾ ഒരു മണിക്കൂറിനകം ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. എട്ടരയോടെ ഇവിഎം മെഷിനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം …

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ Read More »

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം

കേരളം വിധി കാത്തിരിക്കുകയാണ്. അഞ്ചു വർഷത്തെ ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്ന് തിങ്കളാഴ്ച ഉച്ചയോടെ വ്യക്തമാകും. വോട്ടെണ്ണലിന് ഇനി കേവലം രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം ബാക്കിനിൽക്കെ, മുന്നണികളെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ബാലറ്റുകൾ എണ്ണിത്തുടങ്ങുന്നതോടെ കേരളത്തിന്റെ പുതിയ നായകനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവരും. സ്ട്രോങ്ങ് റൂമുകളിൽ മൂന്നടുക്ക് സുരക്ഷയിലാണ് വോട്ടിങ് യന്ത്രങ്ങൾ. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. …

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം Read More »

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം

കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസത്തെ ആവേശകരമായ പ്രചാരണത്തിന് സമാപനം. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. പതിനാറാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി കേരളം നാളെ (വ്യാഴാഴ്ച) പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ വോട്ടർമാർ: തൃശൂർ ജില്ലയിലെ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം 25,32,715 വോട്ടർമാരാണുള്ളത്. ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബൂത്തുകളിലെ പ്രത്യേകതകൾ: ജില്ലയിൽ 20 മോഡൽ പോളിങ്ങ് സ്റ്റേഷനുകളും, സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന …

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം Read More »

എങ്ങനെ വോട്ട് ചെയ്യണം? കൈവശം കരുതേണ്ട രേഖകൾ ഏതെല്ലാം? വോട്ടർമാർക്കുള്ള സമ്പൂർണ്ണ ഗൈഡ്

കേരളം വ്യാഴഴ്ച പോളിങ് ബൂത്തിലേക്ക്. വോട്ടർമാർ വോട്ടിങ് മെഷീനിൽ വിരൽ അമർത്തുന്നതോടെ അടുത്ത അഞ്ചു വർഷം കേരളം ആര് ഭരിക്കണം എന്ന കാര്യത്തിൽ നിർണ്ണായക തീരുമാനമാകും. ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമായി ഒരുക്കിയ സൗകര്യം വഴി ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ വോട്ടർ ഐഡി കാർഡും വോട്ടർ സ്ലിപ്പും കരുതേണ്ടതാണ്. തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പോളിങ് …

എങ്ങനെ വോട്ട് ചെയ്യണം? കൈവശം കരുതേണ്ട രേഖകൾ ഏതെല്ലാം? വോട്ടർമാർക്കുള്ള സമ്പൂർണ്ണ ഗൈഡ് Read More »

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ!

പുതുക്കാട് നിയോജക മണ്ഡലത്തിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ജനസാഗരമായി മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജും എൻ.ഡി.എ സ്ഥാനാർത്ഥി എ. നഗേഷും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് പുതുക്കാട് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കടുത്ത പോരാട്ടത്തിലൂടെ …

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ! Read More »

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ആവേശം കൊടുമുടിയിൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്. ഓരോ വോട്ടും നിർണ്ണായകമായ ജില്ലയിൽ അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തൃശ്ശൂരിന്റെ മണ്ണിൽ രാഷ്ട്രീയ പൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച വൈകിട്ട് തിരശ്ശീല വീഴാനിരിക്കെ, ജില്ലയിലെ ഓരോ മണ്ഡലവും വലിയ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നേതാക്കളെ നേരിട്ട് രംഗത്തിറക്കിയും …

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം Read More »