ഇരിങ്ങാലക്കുടയിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ട സംഭവം: ‘പൂമല’ ബസ് ഡ്രൈവർ പിടിയിൽ; ചുമത്തിയത് നരഹത്യാ കുറ്റം
തൃശൂർ: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരുക്കിനും ഇടയാക്കിയ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണിമംഗലം സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷിനെ (34) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 13-ന് വൈകീട്ട് 6.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് പിന്നാലെ …


