nctv news pudukkad

Guruvayur Temple

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ

ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്. ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 354 വിവാഹങ്ങളായിരുന്നു അന്ന് ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ …

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ് …

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ദർശനത്തിന് ഇന്ന് തുടക്കം; മണിക്കൂറിൽ 300 ഭക്തർക്ക് അവസരം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിക്കും. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു. ഓഡിറ്റിൽ കണ്ടെത്തിയ പോരായ്മകളും നിലവിലെ …

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം Read More »

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍ പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി. മാനേജര്‍ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ കിരീടം ഏറ്റുവാങ്ങി ഭഗവാന് സമര്‍പ്പിച്ചു. സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം ചാര്‍ത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. …

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം; സമർപ്പിച്ചത് തിരുപ്പൂർ വ്യവസായി Read More »