അനധികൃത ബോർഡുകൾക്കും ബാനറുകൾക്കും കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ; ഓരോന്നിനും 5,000 രൂപ പിഴ
റോഡുകളിലും നടപ്പാതകളിലും ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഓരോ ബോർഡിനും ബാനറിനും 5,000 രൂപ വീതം പിഴ ചുമത്തും. റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കാൻ ഇനി അനുവദിക്കില്ല. ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവും ഉത്തരവാദികളിൽ നിന്ന് തന്നെ ഈടാക്കും. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിലോ പിഴ ഈടാക്കുന്നതിലോ വീഴ്ച വരുത്തിയാൽ തദ്ദേശ …
അനധികൃത ബോർഡുകൾക്കും ബാനറുകൾക്കും കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ; ഓരോന്നിനും 5,000 രൂപ പിഴ Read More »
