nctv news pudukkad

Easter

പ്രത്യാശയുടെ തിരുനാൾ; ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിലേറ്റപ്പെട്ട യേശുദേവൻ, മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ഈസ്റ്റർ ആഘോഷങ്ങളുടെ ആധാരം. മരുഭൂമിയിലെ യേശുവിന്റെ 40 പകൽ രാവുകളുടെ ഓർമ്മ പുതുക്കി, അൻപത് ദിവസത്തെ നോമ്പും പ്രാർത്ഥനാനിർഭരമായ ചടങ്ങുകളും പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈ പുണ്യദിനത്തിലേക്ക് എത്തിയത്. ദേവാലയങ്ങളിൽ അർദ്ധരാത്രി മുതൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. സ്നേഹത്തിന്റെയും …

പ്രത്യാശയുടെ തിരുനാൾ; ഇന്ന് ഈസ്റ്റർ Read More »

പ്രത്യാശയുടെ പൊൻപുലരി; പീഡാനുഭവങ്ങൾക്കൊടുവിൽ ലോകം നാളെ ഉയിർപ്പുതിരുനാളിന്റെ ആവേശത്തിൽ!

പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഈസ്റ്റർ ആഘോഷിക്കുന്നു. അമ്പതുനാൾ നീണ്ടുനിന്ന നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസികൾ നാളെ ഉയിർപ്പുതിരുനാളിന്റെ ആവേശത്തിലേക്ക് കടക്കും. ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾക്ക് വിരാമമിട്ട് പ്രത്യാശയുടെ പ്രകാശം പരത്തിക്കൊണ്ടാണ് ഈസ്റ്റർ എത്തുന്നത്. ദുഃഖവെള്ളിയാഴ്ചയിലെ കരിനിഴൽ നീക്കി യേശുക്രിസ്തു മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ പ്രത്യേക പ്രാർത്ഥനകളും …

പ്രത്യാശയുടെ പൊൻപുലരി; പീഡാനുഭവങ്ങൾക്കൊടുവിൽ ലോകം നാളെ ഉയിർപ്പുതിരുനാളിന്റെ ആവേശത്തിൽ! Read More »