ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. മലയാളിയുടെ ഹൃദയതന്ത്രികളിൽ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങൾ മീട്ടിയ മഹാനടനാണ് മധു. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകന്റെ റോളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലേക്കെത്തിച്ചത്. നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്താണ് മധു മലയാള സിനിമയിൽ …

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ Read More »