nctv news pudukkad

തിരഞ്ഞെടുപ്പ് പരാതിയുണ്ടോ? വിളിക്കൂ ഈ നമ്പറുകളിൽ; തൃശ്ശൂർ റൂറൽ പൊലീസിന്റെ 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം

​ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിൽ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അത്യാവശ്യ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി 24 മണിക്കൂറും കൺട്രോൾ റൂം സേവനം ലഭ്യമായിരിക്കും.

​പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

  • കൺട്രോൾ റൂം നമ്പറുകൾ: 9497941898, 9497941849, ​04802224007, 9497975534
  • അഡീ. എസ് പി തൃശ്ശൂർ റൂറൽ: 9497990081
  • Email : electioncelltsrrl@gmail.com

​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഉടനടി പൊലീസ് ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഏപ്രിൽ 07, 08, 09, 10 തിയ്യതികളിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.

​കൂടാതെ അടിയന്തിര സഹായത്തിനായി അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ​തിരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമായി പൂർത്തിയാക്കാൻ പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്ന് തൃശ്ശൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു. കൺട്രോൾ റൂമിലേക്ക് ലഭിക്കുന്ന വിവരങ്ങളിൽ അതീവ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതും ഉടൻ തന്നെ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *