nctv news pudukkad

സ്കൂട്ടർ കനാലിലേക്ക് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും

കൊടകര: കൊടകര മാള റോഡിലെ ആളൂർ പറമ്പിറോഡിനു സമീപം സ്കൂട്ടർ കനാലിലേക്ക് വീണ് അമ്മയ്ക്കും മകനും പരിക്ക്. പാലിയേക്കര കാവിൽ റിജോയുടെ ഭാര്യ ബ്ലെറ്റി (30), മകൻ ഇഷാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ മാള തുമ്പരശേരിയിൽ നിന്ന് ആളൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനാലിൽ വെള്ളമില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *