വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ്
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കഴുത്തിലെ വേദനയ്ക്ക് കാര്യമായ മാറ്റമില്ലാത്തതിനാലാണ് ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. അതേസമയം, സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ആരോഗ്യനിലയും ചികിത്സയും മന്ത്രിയുടെ കഴുത്തിലെ വേദന കൈകളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. …
വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് Read More »
