വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ ഇതാ 3 എളുപ്പവഴികൾ!

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. പിഡിഎഫും ലഭ്യം ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11ൽ പ്രവേശിച്ചു ജില്ലയും  മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.