വരന്തരപ്പിള്ളിയിൽ ലഹരി മാഫിയയുടെ ‘ഡംപിങ് യാർഡ്’; ചാക്കുകളിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങൾ
വരന്തരപ്പിള്ളി മാട്ടുമലയിൽ ജനവാസ മേഖലയ്ക്ക് സമീപം വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗശൂന്യമായ പാറമടയ്ക്ക് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് നൂറിലധികം ചാക്കുകളിലായി ഹാൻസ് ശേഖരം തള്ളിയിരിക്കുന്നത്. മാട്ടുമലയിലെ പാറമടയ്ക്ക് സമീപം വിറകെടുക്കാൻ എത്തിയ സ്ത്രീകളാണ് ചാക്കുകൾ പറമ്പിൽ ചിതറിക്കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വരന്തരപ്പിള്ളി എസ്‌എച്ച്‌ഒ കെ.എൻ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ നീന മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാന റോഡിൽ നിന്നും …
