ഇന്ന് ശ്രീകൃഷ്ണജയന്തി; ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്രകളിൽ നാട് നിറയും

ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും അണിനിരക്കും. സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം പകരുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ബാല്യകാല ഓർമകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഭക്തമനസ്സുകളിൽ നിറയുക. ദ്വാപരയുഗത്തിൽ ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണജയന്തിയെന്ന പേരിലാണ് ആഘോഷിക്കുന്നതെങ്കിൽ, മറ്റ് പ്രദേശങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി തുടങ്ങിയ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ …

ഇന്ന് ശ്രീകൃഷ്ണജയന്തി; ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്രകളിൽ നാട് നിറയും Read More »