കാറളത്ത് 79 കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
കാറളത്തെ 79 കാരിയുടെ കൊലപാതകത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃശൂര് റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം കൊലപാതകം അന്വേഷിക്കും. റേഞ്ച് ഡിഐജി നാരായണനാണ് മേല്നോട്ട ചുമതല. കാറളം മൃഗാശുപത്രിയ്ക്ക് പുറകില് അരുംമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി ആണ് മരണപ്പെട്ടത്. ചൊവാഴ്ച്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം നടന്നത്. കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ എന്നാണ് വിവരം. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവന്റെ സ്വര്ണം നഷ്ടമായി. പട്ടാപ്പകല് ആളുകള് തിങ്ങിപ്പാര്ക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സാവിത്രി മാത്രമാണ് …
