ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ

വെള്ളികുളങ്ങര റിസർവ് വനങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വിൽപ്പന നടത്തിവന്നിരുന്ന കുപ്രസിദ്ധ ചന്ദനക്കള്ളക്കടത്തുകാരൻ ‘വീരപ്പൻ ജോയി’ വനംവകുപ്പിന്റെ പിടിയിലായി. വെള്ളികുളങ്ങര വില്ലേജിൽ മാവിൻചുവട് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയിയെയാണ് 58 കിലോഗ്രാം ചന്ദനത്തടിയുമായി റെയിഞ്ച് ഓഫീസർ കെ.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളികുളങ്ങര ഭാഗത്ത് സ്കൂട്ടറിൽ ചന്ദനത്തടി കഷണങ്ങൾ എത്തിച്ച് മാഫിയ സംഘങ്ങൾക്ക് കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് ജോയിയെ വനംവകുപ്പ് സംഘം സാഹസികമായി പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 58 കിലോയോളം ചന്ദനത്തടിയും സംഘം കസ്റ്റഡിയിലെടുത്തു. വനത്തിൽ …

ചന്ദന മാഫിയയുടെ ‘കിംഗ്‌പിൻ’ കുടുങ്ങി; 58 കിലോ ചന്ദനത്തടിയുമായി ജോയി പിടിയിൽ Read More »