വരാക്കരയിൽ കർഷകർക്ക് ആശ്വാസം, രണ്ട് പന്നികളെ വെടിവെച്ചു കൊന്നു
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വരാക്കര പാടശേഖരത്തിലും സമീപ പ്രദേശങ്ങളിലും കര്‍ഷകര്‍ക്ക് വലിയ തലവേദനയായിരുന്ന രണ്ട് കാട്ടുപന്നികളെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയോഗിച്ച ഷൂട്ടര്‍ വെടിവെച്ചത്. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട തെക്കെര, പുളിച്ചോട്, വരാക്കര പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറേക്കാലമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂട്ടമായെത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗീകൃത ഷൂട്ടറുടെ സഹായം തേടിയത്. …
വരാക്കരയിൽ കർഷകർക്ക് ആശ്വാസം, രണ്ട് പന്നികളെ വെടിവെച്ചു കൊന്നു Read More »
