ദുരന്തം മുനമ്പിൽ പാലിയേക്കര; പാചകവാതക ചോർച്ചയ്ക്കിടെ പാടത്ത് തീപിടുത്തം

പാചകവാതക പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് അതീവ ജാഗ്രത നിലനിൽക്കുന്ന പാലിയേക്കരയിൽ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപിടുത്തം. ഗ്യാസ് ചോർച്ചയുണ്ടായ സ്ഥലത്തിന് വെറും അരക്കിലോമീറ്റർ മാത്രം അകലെ പാടത്താണ് തീ പടർന്നത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയോടെയാണ് പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപിടുത്തമുണ്ടായത്. പാതയോരത്തെ വർക്ക് ഷോപ്പുകൾക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്ന് കരുതുന്നു. കനത്ത കാറ്റിൽ തീ അതിവേഗം പാടത്തേക്ക് വ്യാപിക്കുകയായിരുന്നു. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച …

ദുരന്തം മുനമ്പിൽ പാലിയേക്കര; പാചകവാതക ചോർച്ചയ്ക്കിടെ പാടത്ത് തീപിടുത്തം Read More »