കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം

കല്ലൂര്‍ മഠംവഴിക്കു സമീപമുള്ള വളവില്‍ നിയന്ത്രണംവിട്ട് ചരക്കുലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ആറേകാലിനായിരുന്നു അപകടം. വൈദ്യുത പോസ്റ്റ് മീറ്ററുകളോളം ഇടിച്ചുതെറിപ്പിച്ച് വീട്ടുമതിലിലേയ്ക്ക് മറിയുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വൈദ്യുത കമ്പികളും സര്‍വീസ് വയറുകളും പൊട്ടിയിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി. കൊപ്ര കയറ്റി പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രയില്‍ വളവില്‍ ലോറി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പുതുശേരിപ്പടി ജോസിന്റെ വീടിനുമുന്‍പിലെ അലങ്കാര മതിലും റിമോട്ട് …

കല്ലൂരിലെ അപകടവളവില്‍ ലോറി മറിഞ്ഞു; ഒഴിവായത് ദുരന്തം Read More »