ലഹരിക്കേസും വധശ്രമവും ഉൾപ്പെടെ ഒൻപത് കേസുകൾ; കാട്ടൂരിലെ ‘താടിതാമ’ ബേക്കറി ആക്രമണക്കേസിലെ പ്രതി കുടുങ്ങി
കാട്ടൂരില്‍ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്. കാട്ടൂര്‍ സ്വദേശി ശാന്തി ഭവന്‍ വീട്ടില്‍ ജിതിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കാട്ടൂര്‍ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതി ബേക്കറി സാധനങ്ങള്‍ ചോദിച്ചപ്പോള്‍ പൈസ തരാതെ സാധനങ്ങള്‍ തരില്ലെന്ന് പരഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയെ ആക്രമിച്ചുവെന്നാണ് കേസ്. കാട്ടൂര്‍ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പില്‍ വീട്ടില്‍ സിന്ധുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ജിതിന്‍ കാട്ടൂര്‍ പോലീസ് …
