ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി!
ആമ്പല്ലൂര്‍ ജംഗ്ഷനില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള കള്‍വര്‍ട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുവെന്ന എന്‍സിടിവി വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ആമ്പല്ലൂരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി. ആമ്പല്ലൂര്‍ പാടം മണ്ണിട്ട് നികത്തിയ ഇപ്പോഴത്തെ ജോര്‍ജ് ടൗണില്‍ വെള്ളം ഒഴുകാനും അധിക ജലം ഉള്‍ക്കൊള്ളാനും നിലനിര്‍ത്തിയിരുന്ന തോടുകള്‍ നികത്തിയ നിലയിലാണ്. ഇവിടെ നിന്നും ദേശീയപാതയ്ക്ക് കുറുകെയുള്ള കല്‍വര്‍ട്ടില്‍ അടിപ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് …

