തിരിച്ചറിയൽ രേഖകളില്ലാത്ത അന്തേവാസികൾക്ക് തുണയായി ജില്ലാ ഭരണകൂടം; തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു
തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് ഇത്തരമൊരു ഡ്രൈ വിന് തുടക്കമിട്ടത്. ഇതിനായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന്, അക്ഷയ സംരംഭകരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ മാനസികാരോഗ്യ കേന്ദ്രം നേരിട്ട് …
