മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു
മതിലകം പൊക്ലായ് കിള്ളിക്കുളങ്ങര ധർമ്മദൈവ നവഗ്രഹക്ഷേത്രത്തിൽ കവർച്ച. ദേവിക്ക് ചാർത്തുന്ന മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളുമാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ അഞ്ചോടെ മേൽശാന്തി അഖിൽ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ദേവിയുടെയും ഹനുമാൻ സ്വാമിയുടെയും ശ്രീകോവിലുകൾ തുറന്ന നിലയിലായിരുന്നു. ദേവിയുടെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന താലിയും പണവും മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാർത്തുന്ന മാലയും കവർന്നു. തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രാങ്കണത്തിലെ ഒമ്പത് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തെത്തി
മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു Read More »
