റെയില്‍ വണ്‍ ആപ്പ് പ്രചാരണത്തിനിറങ്ങി ട്രെയിന്‍ യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ് റെയില്‍ വണ്‍ ആപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് പുതുക്കാട്ടെ ട്രെയിന്‍ യാത്രക്കാര്‍. നിലമ്പൂര്‍ എക്‌സ്പ്രസ്സില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ ആണ് രണ്ടാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ക്ക് മൊബൈലില്‍ റിസര്‍വ്ഡ് അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്ന വിധം പഠിപ്പിച്ചു നല്‍കിയത്. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.