പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും
ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു. അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ …
