പണി പൂർത്തിയാകാതെ NH 66-ൽ ടോൾ പിരിവ് നാളെ മുതൽ
നാട്ടിക: ദേശീയപാത 66 ൽ തൃശൂർ ജില്ലയിലൂടെ നാളെ മുതൽ ടോൾ നൽകാതെ യാത്ര ചെയ്യാനായില്ല. നാട്ടിക ടോൾ പ്ലാസയിലെ നിരക്കു സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. ഇതോടെ നേരത്ത ടോൾപ്പാതക്കെതിരേ സമരസമിതി ഉന്നയിച്ച വിമർശനങ്ങൾ ജനങ്ങളുടെ അനുഭവത്തിലേയ്ക്ക് എത്തും. ദേശീയപാത നിർമ്മാണം പൂർത്തിയാകാതെയാണ് ചുങ്കം പിരിവ് ആരംഭിക്കുന്നത്. കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം എന്നിവയുടെ നിർമ്മാണം …
