കുറുമാലി പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് രക്ഷകരായി യുവാക്കള്‍

കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റര്‍ പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയ സ്ത്രീ ഒഴുക്കില്‍പ്പെട്ടപ്പോള്‍ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. തൊട്ടിപ്പാള്‍ പള്ളം സ്വദേശി 55കാരിയായ ശാന്തയെയാണ് തൃപ്രയാര്‍ ചിറക്കല്‍ സ്വദേശികളായ പൊന്നാപുള്ളി സന്ദീപും പേരോത്ത് രജീഷും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പാലത്തിന് സമീപത്തെ കടവില്‍ കുളിക്കുന്നതിനിടെ ശാന്ത ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന സന്ദീപും രജീഷും പുഴയിലിറങ്ങി ശാന്തയെ രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യം സന്ദീപാണ് പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനിടെ മരണ …

കുറുമാലി പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ത്രീയ്ക്ക് രക്ഷകരായി യുവാക്കള്‍ Read More »