തൃക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ ഇടിഞ്ഞു
ശക്തമായ മഴയില്‍ തൃക്കൂര്‍ കുടംബാരോഗ്യ കേന്ദ്രം കോമ്പൗണ്ടിലെ ഒരു ഭാഗത്തെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു. സമീപത്തെ ചെറുറോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിന്റെ സമീപ ഭാഗങ്ങളും ഇടിയുമെന്ന സ്ഥിതിയിലാണ്. ഞായറാഴ്ച രാവിലെയാണ് മതില്‍ ഇടിഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടത്. തൃക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷീബ നിഗേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് ഇവര്‍ അറിയിച്ചു
