ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്

ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. വീടിനുളളില്‍ പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടപ്പന്‍, അംബിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴേയക്കും ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തെറിച്ചിരുന്നു. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് …

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക് Read More »