കളിക്കിടെ കാണാതായി; പത്തുവയസുകാരൻ കരൂപ്പടന്നയിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ പത്ത് വയസുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ചൂരക്കൂട്ട്പറമ്പില്‍ ലത്തീഫിന്റെ മകന്‍ സല്‍മാന്‍ ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയില്‍ നെടുങ്ങാണത്ത്കുന്ന് വീടിനടുത്തുള്ള പറമ്പില്‍ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന സല്‍മാനെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 12 മണിയോടെ ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിസരത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേന എത്തി സല്‍മാനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.