പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപമാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. രണ്ട് ദിവസം മുന്‍പും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തുടര്‍ച്ചയായി പുലിയിറങ്ങുന്നത് പാലപ്പിള്ളി മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.