സിപിഐയിൽ പോര് മുറുകുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പണത്തിന് മുൻഗണനയെന്ന് സി.സി മുകുന്ദൻ എംഎൽഎ
സി.പി.ഐയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പരസ്യമായ തര്‍ക്കം. നിലവിലെ എംഎല്‍എയായ സി.സി. മുകുന്ദനെ മാറ്റി മുന്‍ എം.എല്‍.എ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും സാമ്പത്തിക സ്വാധീനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നിലെന്നും മുകുന്ദന്‍ എം.എല്‍.എ ആരോപിച്ചു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും, എന്നാല്‍ മോശം പ്രകടനം കാഴ്ചവെച്ച അവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയല്ലെന്നും സി.സി. മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ലെന്നും …
