കോടാലി മാങ്കുറ്റിപ്പാടത്ത് തപസ്യ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ ചന്ദനമരം മോഷ്ടിച്ചു

കോടാലി: മാങ്കുറ്റിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന തപസ്യ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നിന്നിരുന്ന ചന്ദനമരം മോഷണം പോയതായി പരാതി. തപസ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ കനാല്‍ ബണ്ട് റോഡിനേടു ചേര്‍ന്നു നിന്നിരുന്ന 18 ഇഞ്ച് വണ്മമുള്ള വലിയ ചന്ദനമരമാണ് കഴിഞ്ഞ രാത്രി മോഷ്ടിക്കപ്പെട്ടത്. ചന്ദനം മുറിച്ചുനീക്കാനുള്ള അനുമതിക്കായി റീഹാബിലിറ്റേഷന്‍ കേന്ദ്രം നടത്തിപ്പുകാര്‍ അധികൃതരുടെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്. വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കി.