ഭക്ഷ്യസുരക്ഷയും കരുതലും ഓർമ്മിപ്പിച്ച് ഇന്ന് ലോക ഭക്ഷ്യദിനം

ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. പട്ടിണി, ഭക്ഷ്യസുരക്ഷ, പോഷകാഹാര ലഭ്യത എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഈ ദിനം ഓർമ്മിപ്പിക്കുന്നു. 1979-ലാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയായ എഫ്.എ.ഒ ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1945 ഒക്ടോബർ 16-ന് സംഘടന രൂപീകരിച്ചതിന്റെ ഓർമയ്ക്കായാണ് ദിനാചരണം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ലോക ഭക്ഷ്യദിനത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്. വിശക്കുന്നവർക്ക്

ഭക്ഷ്യസുരക്ഷയും കരുതലും ഓർമ്മിപ്പിച്ച് ഇന്ന് ലോക ഭക്ഷ്യദിനം Read More »