ആലേങ്ങാട് മുതല്‍ വെള്ളാനിക്കോട് വരെയുള്ള റോഡിനിരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പുല്ലും പാഴ്‌ചെടികളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
ആമ്പല്ലൂര്‍ കള്ളായി റൂട്ടില്‍ ആലേങ്ങാടു വരെ റോഡിനിരുവശവും പുല്ലു വെട്ടി വൃത്തിയാക്കിയിരുന്നു. എന്നാല്‍ ആലേങ്ങാടു മുതല്‍ വെള്ളാനിക്കോടു വരെയുള്ള ഭാഗത്തെ പുല്ലു വെട്ടുന്നതിന് അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാടുകള്‍ മൂലം ഇതുവഴി കാല്‍നടയാത്ര സാധ്യമല്ലാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ അമിത വേഗതയില്‍ പാഞ്ഞുവരുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് ഇതുവഴി നടന്നു പോകുന്നത്. റോഡരികിലെ പുല്ലിനടിയില്‍ ഇഴജന്തുക്കളെ കാണാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് വൃത്തിയാക്കുന്നതിന് വകുപ്പുതലത്തില്‍ ഫണ്ടുണ്ടായിരിക്കേ റോഡിരുവശത്തും കാടു പിടിച്ചു വളരുന്ന പുല്ലും പാഴ്‌ചെടികളും …