ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി.
കൊടകര പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നതൃകോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നടന്ന കൊടിയേറ്റ ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്ന് കളഭാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവയും നടന്നു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മേല്‍ശാന്തി അമൃത് ബട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം ഭരണ സമിതി പ്രസിഡന്റ് ഡി. നിര്‍മ്മല്‍, സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, ഖജാന്‍ജി സുരേഷ് മേനോന്‍, ഇ.എ. അരവിന്ദാക്ഷന്‍, വി.എസ്. വത്സകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ മാസം 29നാണ് പ്രസിദ്ധമായ …
ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി. Read More »