nctv news pudukkad

nctv news logo
nctv news logo

Local News

ANANDAPURAM SREE KRISHNA HIGHER SECONDARY SCHOOL-NCTV NEWS-NCTV LIVE-NCTV PUDUKAD

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ശുചിമുറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദാകുമാരി, എ.എസ.് സുനില്‍കുമാര്‍, നിജി വല്‍സന്‍, ശ്രീജിത്ത് പട്ടത്ത്, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പി.ടി.എ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര, എം.പി.ടി.എ. പ്രസിഡന്റ് സ്മിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

kk ramachandran mla- pudukad mla- nctv news- nctv news live- pudukad news

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, കെ. രാജേശ്വരി, അശ്വതി വിബി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ബിന്ദു പര്‍വേസ് നേതൃത്വം നല്‍കി. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 30ന് നിര്‍മാണം ആരംഭിക്കും. തലോര്‍ തൈക്കാട്ടുശ്ശേരി റോഡ്, പല്ലിശ്ശേരി  ചര്‍ച്ച് റോഡ്, ചെങ്ങാലൂര്‍  മണ്ണംപേട്ട റോഡ്, പുതുക്കാട് മുപ്ലിയം കോടാലി റോഡ് തുടങ്ങിയ റോഡുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ …

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി Read More »

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി

യോഗം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ടി. വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സി.ജി. ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, മേഖലാ ട്രഷറര്‍ ജീവന്‍ ലോറന്‍സ്, ജില്ലാ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷിജു പന്തല്ലൂര്‍, യൂണിറ്റ് ഇന്‍ചാര്‍ജ്ജ് സജി പൗലോസ്, മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് ഐശ്വര്യ, പി. ബി. അരുണന്‍, ജയിന്‍ ബേബി, ടി.എസ്. പ്രവീണ്‍, എം.എസ്. …

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി Read More »

അര്‍ഹമായ ബോണസ് ആവശ്യപ്പെട്ട് ഓട്ടുകമ്പനി തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിന്റെ ഭാഗമായി പൂച്ചിന്നിപ്പാടത്ത് പ്രതിഷേധ യോഗം നടത്തി

ജില്ലാ ഓട്ടു കമ്പനി തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി ) സെക്രട്ടറി പി. ജി. മോഹനന്‍ ഉദ്്ഘാടനം ചെയ്തു. മൂന്നാം തീയതി ജില്ലാ ലേബര്‍ ഓഫീസര്‍ നടത്താനിരിക്കുന്ന അനുരഞ്ജന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംയുക്ത സമര സമിതി നിശ്ചയിച്ചിരുന്ന അനിശ്ചിത കാല പണി മുടക്ക് സമരം മാറ്റി വെച്ചതായി അദ്ദേഹം അറിയിച്ചു. യോഗത്തില്‍ കെ.എം. അക്ബര്‍ അധ്യക്ഷനായിരുന്നു.

gold-jewellery/gold-rate-today- NCTV NEWS - PUDUKAD LIVE NEWS- NCTV LIVE

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വർണ്ണവില  ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.   പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതിനെ തുടർന്നാണ്  വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ …

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില Read More »

കോടാലി ബീറ്റ്‌സ് ഫാമിലി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ അബികാളത്തോട്ടുക്കാരന്‍, അമൃത മനോഹരന്‍, ഷോബി കണ്ണൂക്കാടന്‍, രേഖ സിജോ, സീന അബി എന്നിവര്‍ പ്രസംഗിച്ചു. ഓണ സദ്യയും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫാദര്‍ ലിജോ ബ്രഹ്മകുളം  കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മീന ആന്റണി, അധ്യാപക പ്രതിനിധി മെറിന്‍ പി. വാറുണ്ണി എന്നിവര്‍ പ്രസംഗിച്ചു

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ മേഖലാതല നേതൃയോഗങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം പ്രസിഡന്റ് സി. മുരളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭരണസമിതി അംഗം ആര്‍. ബാലകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, വനിത യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രമതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു./

വരാക്കര എന്‍എസ്എസ് കരയോഗത്തിന്റെ 50ാം വാര്‍ഷികം സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ അംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ശശികുമാര്‍ ഇളയത്ത്, താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, മേഖല കണ്‍വീനര്‍ നന്ദന്‍ പറമ്പത്ത്, പ്രതിനിധി സഭ അംഗം സി.ബി. രാജന്‍, താലൂക്ക് യൂണിയന്‍ വനിതാ സമാജം സെക്രട്ടറി പി. മിനി, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, കരയോഗം വനിത സംഘം പ്രസിഡന്റ് പ്രേമലത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000-2001 എസ്എസ്എല്‍സി ബാച്ച് ‘ഓര്‍മ്മത്തണലില്‍ ഒരിക്കല്‍ കൂടി’ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കെ.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.ജെ. നിജോ ടെസ്ലിന്‍, പി.വി. ദിവ്യ, ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പൂര്‍വ്വ അധ്യാപകരായ ടി.എസ്. മണി,  ഉഷ ആന്റണി, ജിനേഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനായോഗം നടത്തി

 യോഗത്തില്‍ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.ജി. ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ്കുമാര്‍, ഔസേഫ് ചെരടായി, പി. ശ്രീജിത്ത്, പി.എ. മോഹനവല്ലി, ഇ.ടി. ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു.

ബാലസംഘം കൊടകര ഏരിയ സമ്മേളനം കടമ്പോട് വെച്ച് സംസ്ഥാനകമ്മിറ്റി അംഗം ആയിഷ നിഹ്മ ഉദ്ഘാടനം ചെയ്തു

ദേവികൃഷ്ണ അധ്യക്ഷയായി.സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ. രാജന്‍, ബാലസംഘം ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍റാം, ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവന രാജന്‍, വൈസ് പ്രസിഡന്റ് അനുരാഗ് മംഗലശ്ശേരി , എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. ദേവിക, ഏരിയ കോര്‍ഡിനേറ്റര്‍ പി.എന്‍. വിഷ്ണു, കണ്‍വീനര്‍ സി.വി. സുധ, ജോയിന്റ് കണ്‍വീനര്‍ പി.സി. സുബ്രന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി. ഉമേഷ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി ടി.എസ്. ഷാനിത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആവണി അനില്‍കുമാര്‍ (പ്രസിഡന്റ്), …

ബാലസംഘം കൊടകര ഏരിയ സമ്മേളനം കടമ്പോട് വെച്ച് സംസ്ഥാനകമ്മിറ്റി അംഗം ആയിഷ നിഹ്മ ഉദ്ഘാടനം ചെയ്തു Read More »

AITUC PALAPILLY MEETING- NCTV NEWS - NCTV LIVE

മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ്സ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികളും ഇടപടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റബ്ബര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പാലപ്പിള്ളി 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

തൊഴിലാളികളുടെ നിയമപരമായ ചികില്‍സാ ആനുകൂല്യങ്ങള്‍ തടഞ്ഞു വെയ്ക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റുകളുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി ഇക്കാരത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടണമെന്നും സമ്മേളനം ആവശ്യപെട്ടു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എ. ജോയ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, എഐടിയുസി മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, സിപിഐ വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി ബിനോയ് ഞെരിഞ്ഞാംപ്പിള്ളി, പാലപ്പിള്ളി ലോക്കല്‍ സെക്രട്ടറി എം.ബി. ജലാല്‍, ജു മൈലത്ത്, നിമ്മി …

മിനിമം വേതനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ്സ് കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികളും ഇടപടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റബ്ബര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പാലപ്പിള്ളി 54ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു

പനിന്തടം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് സിംല ഹസ്സന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍ പ്രസിഡന്റ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ബക്കര്‍ പെന്‍ കോ, ലേബീബ് ഹസ്സന്‍, പി.കെ. ബഷീര്‍, നവാസ്, ഷൈജു പട്ടിക്കാട്ടുകാരന്‍, ഔസേഫ് ചെരടായി, സുഹറ, അബ്ദുമജീദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു

പൂര്‍വാധ്യാപകന്‍ ഇളയത് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ സ്മൃതികള്‍ പങ്കു വയ്ക്കലും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.എം. ഉഷ, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ രാജേഷ്, പൂര്‍വാധ്യാപകരായ വിജയരാഘവന്‍, രാമന്‍കുട്ടി, വിമല, ശാരദ, രാജലക്ഷ്മി, കനക, പൂര്‍വ്വവിദ്യാര്‍ഥികളായ ടി. രാജേഷ്, പ്രീതാബായി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട്, ഗ്രാമീണ മത്സരങ്ങള്‍, ഓണകളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമാപന ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ സുഭാഷ്, നിനവ് ക്ലബ് സെക്രട്ടറി വി.കെ. അനീഷ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ടി. ദീപക്, സംഘാടക സമതി കണ്‍വീനര്‍ സാഹിത്യ ജിതേഷ്, തൊഴിലുറപ്പ് മേറ്റ് രോഷ്ണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി

ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. 

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

മുതിര്‍ന്ന അംഗം എം.വി. കൃഷ്ണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന സമാജം അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്‍, മദ്ധ്യ മേഖല സെക്രട്ടറി എ.സി. സുരേഷ്, ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്‍, ടി. ഉണ്ണികൃഷ്ണന്‍, ഉഷദാസ്, എ. അച്ചുതന്‍, ടി.വി. രാജന്‍ വാരിയര്‍, …

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു Read More »

pm jay- nctv news- nctv live- pudukad news-ayushman+bharat+pradhan+mantri+jan+arogya+yojana

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന

വരുമാനം കണക്കിലെടുക്കാതെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ആരോഗ്യസാമ്പത്തിക സൗകര്യങ്ങളുടെ പരിമിതി മൂലം പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക്, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാല്‍ ഇത് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളതോ അല്ലെങ്കില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസോ അതില്‍ …

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന Read More »

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരേയും ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ നവചൈതന്യ ബ്രദര്‍ ബേബി ആലുവ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരന്‍, നവചൈതന്യ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പോള്‍ ഇയ്യനം, കൈക്കാരന്‍ റപ്പായി കാളന്‍, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, മദ്യവിരുദ്ധസമിതി ട്രഷറര്‍ ബാബു പണ്ടാരി, സെക്രട്ടറി …

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു Read More »