അഴകം യുവജനസംഘം വായനശാലയും കൊടകര എഴുത്തുപുരയും സംയുക്തമായി എം.ടി. വാസുദേവന്‍നായരെയും സുഗതകുമാരിയെയും അനുസ്മരിച്ചു
യോഗം കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ടി.വി. ഗോപി ഉദ്ഘാടനം ചെയ്തു. എഴുത്തുപുര സെക്രട്ടറി കെ. രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സുട്ടു കഥകളുടെ കഥാകൃത്ത് ഒന്നാം ക്ലാസുകാരി മെയ് സിതാരയെ ചടങ്ങില്‍ അനുമോദിച്ചു. കൊടകര ഗ്രന്ഥശാല നേതൃസമിതി ചെയര്‍മാന്‍ എം.കെ. ജോര്‍ജ്, എം.കെ. രാജി, വായനശാലാ സെക്രട്ടറി പി.എം. സുനില്‍കുമാര്‍, ലൈബ്രേറിയന്‍ എം.കെ. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു