സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു
കൊടകര ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ പരിശോധനയോടുകൂടി തുടങ്ങിയ പരിപാടി കൊടകര ഗ്രാമപഞ്ചായത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത് അംഗം വി.ഡി സിബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടകര ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരണം നടത്തി. കൊടകര ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഗീതാഞ്ജലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി.ജെ. തെരേസ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷൈനി തോമസ് ടി, നിമി ജോസ് പി, ഡോക്ടര്‍, നേഴ്‌സ്, …