വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ തെറ്റായ സമയക്രമവും ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി
ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ താമസിക്കുന്നുവെന്നും സംശയങ്ങള്‍ ചോദിക്കുന്ന രോഗികളോട് നഴ്‌സുമാരും ജീവനക്കാരും ക്ഷുഭിതരായി പെരുമാറുന്നുവെന്നും പരാതിയിലുണ്ട്. പനി പടര്‍ന്ന് കൂടുതല്‍ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം കുറ്റമറ്റതാക്കണമെന്നും പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.