ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി സി.എന്‍. വല്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7 മുതല്‍ സഹസ്രകലശ പരികലശാഭിഷേകം ആരംഭിക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വലിയ ഗുരുതി, കളമെഴുത്തുപാട്ട് തുടര്‍ന്ന് കൊരട്ടി കിഴക്കേ വാരനാട്ട് മുടിയേറ്റ് കലാസംഘം അവതരിപ്പിക്കുന്ന മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര പറഞ്ഞു. ക്ഷേത്രത്തില്‍ കഴിഞ്ഞ 8 ദിവസമായി നടന്നു വന്ന ദേവീഭാഗവത പാരായണം ചൊവ്വാഴ്ച സമാപിച്ചു.ദേശമംഗലം ഓംകാരാശ്രമം നിഗമാനന്ദ സ്വാമി, ഗിരീഷ് മേയ്ക്കാട് ഗുരുപദം എന്നിവരാണ് …