കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് സിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനം
ജനുവരി 31 കരിദിനമായി ആചരിക്കാനും ജില്ലകള്‍ കേന്ദ്രീകരിച്ച് കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്താനും സിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. (വിഒ) കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. വാടക ഇല്ലെങ്കില്‍ കേബിളുകള്‍ അഴിച്ചുമാറ്റും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ നടപടി കേരളവിഷന്‍ പോലുള്ള ചെറുകിട കേബിള്‍ ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരെ തകര്‍ക്കുമെന്ന് സിഒഎ ചൂണ്ടിക്കാണിക്കുന്നു. ഈ തീരുമാനം …